ഓരോ ചലനവും ഇനി ക്യാമറക്കണ്ണുകളിൽ : കുവൈത്തിൽ ബീച്ചിലും പാർക്കിലും കൂടുതൽ ക്യാമറകൾ സ്ഥാപിക്കുന്നു

കുവൈറ്റ് സിറ്റി :പരിസ്ഥിതി നിയമം ലംഘിക്കുന്നവരെയും മാലിന്യം നിക്ഷേപിക്കുന്നവരെയും കണ്ടെത്തുവാൻ കുവൈത്തിൽ പാർക്കിലും ബീച്ചിലും ദ്വീപിലും നിരീക്ഷണം. വിനോദകേന്ദ്രങ്ങൾ മലിനീകരണ വിമുക്തമാക്കണമെന്ന് എംപി അഹമ്മദ് അൽ ഫാദിൽ പാർലമെൻറിൽ സമർപ്പിച്ച നിർദ്ദേശത്തെ തുടർന്നാണ് ആഭ്യന്തരമന്ത്രാലയത്തിന് നടപടി. ആഭ്യന്തര മന്ത്രാലയത്തിലെ പരിസ്ഥിതി പോലീസ് ഓഫീസിൽ വച്ച് ആകും ക്യാമറ ദൃശ്യങ്ങൾ നിരീക്ഷിക്കുക ഉദ്യോഗസ്ഥർ ക്യാമറയിലെ ദൃശ്യങ്ങൾ ശേഖരിച്ച് ഫീൽഡിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് കൈമാറും നിയമലംഘകർക്കെതിരെ അവരാണ് നടപടിയെടുക്കുക.