പൊതു ഇടങ്ങളിൽ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞു : കുവൈത്ത് ശിക്ഷിച്ചത് 3600 പേരെ

കുവൈത്ത് സിറ്റി :പൊതുസ്ഥലങ്ങളിൽ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതിന് സ്വദേശികളും വിദേശികളുമായ 3,600 പേരെ ശിക്ഷിച്ചതായി കുവൈത്ത് പരിസ്ഥിതി വകുപ്പ് അറിയിച്ചു. പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപവും പുകവലിയും ആർട്ടിക്കിൾ 35 36 പ്രകാരം കുവൈത്തിൽ ശിക്ഷാർഹമാണ്. ആയിരക്കണക്കിന് ആളുകൾ നിത്യവും ഇത്തരത്തിൽ നിയമലംഘനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ശക്തമായ നടപടിയുമായി കുവൈറ്റ് ലീഗൽ അതോറിറ്റി മുന്നോട്ടുവന്നത് നിയമലംഘനങ്ങൾക്ക് ചുരുങ്ങിയത് നൂറ് ദിനാർ ആണ് പിഴ ചുമത്തുന്നത്.