15 രാജ്യങ്ങളിലായി ലക്ഷക്കണക്കിന് പേർക്ക് ഇഫ്താർ വിഭവങ്ങൾ വിതരണം ചെയ്ത് കുവൈത്ത്

കുവൈത്ത് സിറ്റി :ലോകത്തിലെ വിവിധ ഭാഗങ്ങളിൽ റംസാൻ പ്രമാണിച്ചുള്ള കുവൈത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുന്നു. 15 രാജ്യങ്ങളിലായി ലക്ഷക്കണക്കിന് ആളുകൾക്കാണ് കുവൈത്ത് ഇഫ്താർ വിഭവങ്ങൾ നൽകിയത്. ഇസ്ലാമിക സെൻററുകൾ, വയോജന പരിപാലന കേന്ദ്രങ്ങൾ, അനാഥാലയങ്ങൾ, എന്നിവ കേന്ദ്രീകരിച്ചാണ് ഇഫ്താർ കിറ്റുകളുടെ വിതരണം. ഘാനയിലെ അവികസിത മേഖലയിൽ വിദ്യാഭ്യാസ സാമൂഹിക പുരോഗതിക്കായി കുവൈത്ത് സ്ഥാനപതി മുഹമ്മദ്‌ അൽ ഫൈലക്കാവി 1, 17, 013 ഡോളറിന്റെ ചെക്ക് കൈമാറി. കുവൈത്ത് അമീർ ഷെയ്ഖ് സബ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിർദ്ദേശാനുസരണം ഇറാഖിലെ ഇർലിബിൽ 6000 പേർക്ക് പത്ത് ദിവസത്തേക്കുള്ള ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. മലേഷ്യ യമൻ ഇറാഖ് ഘാന തുടങ്ങിയ പതിനഞ്ചോളം രാജ്യങ്ങളിലായി ലക്ഷക്കണക്കിന് ആളുകൾക്കാണ് കുവൈത്ത് റെഡ് ക്രസന്റ് ഇഫ്താർ വിഭവങ്ങൾ വിതരണം ചെയ്തത്