കുവൈത്തിൽ അവശ്യ മരുന്നുകളുടെ വില 50% കുറയ്ക്കുന്നു

Pharmacist holding medicine box and capsule pack in pharmacy drugstore.

കുവൈത്ത് സിറ്റി : കുവൈറ്റില്‍ അവശ്യ മരുന്നുകളുടെ വില കുറയ്ക്കാന്‍ തീരുമാനം .വ്യത്യസ്ത തരത്തിലുള്ള 291ഓളം മരുന്നുകളുടെ വില 50 ശതമാനം വരെ കുറയ്ക്കുമെന്ന് ആരോഗ്യമന്ത്രി ഡോ ബാസില്‍ അല്‍ സബാഹാണ് അറിയിച്ചത്. തീരുമാനം 30 ദിവസത്തിനുള്ളില്‍ നടപ്പാക്കും ..​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളി​ലെ മെ​ഡി​ക്ക​ല്‍ ക​മ്മി​റ്റി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. രാജ്യത്തെ സ്വകാര്യ ഫാര്‍മസികളില്‍ മരുന്നുവിലകള്‍ ഗെസറ്റ് ലിസ്റ്റില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.