കുവൈത്തിൽ മയക്കുമരുന്നിന് അടിമയായ മകനെ സ്വദേശി വനിത പോലീസിലേൽപ്പിച്ചു

കുവൈത്ത് സിറ്റി : മയക്കുമരുന്നിന് അടിമയായ മകനെ പോലീസിലേൽപ്പിച്ചു സ്വദേശി വനിത. മകനെ മയക്കുമരുന്ന് ഉപയോഗത്തിൽ നിന്നും പലതവണ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെയാണ് അമ്മ പോലീസിൽ പരാതിപ്പെട്ടത്. മകൻ വീട്ടിൽനിന്നും മയക്കുമരുന്ന് ഉപയോഗിക്കുന്ന ശ്രദ്ധയിൽപ്പെട്ടതോടെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അവർ വിവരമറിയിക്കുകയായിരുന്നു . ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസിന് പരാതിയുടെ നിജസ്ഥിതി ബോധ്യപ്പെടുകയും മകനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു