നാലുഭാഗത്ത് നിന്നും ഇറാനെ വലയം ചെയ്ത് അമേരിക്കൻ പടയൊരുക്കം, ആശങ്ക ഒഴിയാതെ ഗൾഫ് മേഖല

കുവൈത്ത് സിറ്റി :ഇറാന‌് ഭീഷണിയുമായി അറേബ്യൻ ഉൾക്കടലിൽ അമേരിക്കൻ സൈനിക നീക്കം ശക്തമാക്കി. അറേബ്യൻ ഉൾക്കടലിനുമുകളിൽ അമേരിക്ക ബി52 ബോംബർ വിമാനങ്ങൾ പറത്തി. മധ്യ പൂർവ ദേശത്ത‌് ഇറാന്റെ ഭീഷണി തടയുന്നതിന‌് നിരീക്ഷണ പറക്കൽ നടത്തിയതായി അമേരിക്കൻ വ്യോമസേനയുടെ സെൻട്രൽ കമാൻഡ‌് വെളിപ്പെടുത്തി. യുഎഇയിലെ ഫുജൈറ തീരത്ത‌് രണ്ട‌് സൗദി എണ്ണക്കപ്പൽ ആക്രമിച്ചുവെന്ന വാർത്തക്കുപിന്നാലെയാണ‌് അമേരിക്കയുടെ സൈനിക നീക്കം.