പശ്ചിമേഷ്യ കലുഷിതം : ഇറാഖിൽ നിന്നും നയതന്ത്ര പ്രതിനിധികളെ അമേരിക്ക തിരിച്ചുവിളിച്ചു, പരിശീലനം നിർത്തിവെച്ച് ജർമ്മനി, ആശങ്ക അറിയിച്ച് റഷ്യ

കുവൈറ്റ് സിറ്റി :ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ എംബസിയിൽനിന്നും ഇർബിലിലെ കോൺസുലേറ്റിലെയും അത്യാവശ്യക്കാർ അല്ലാത്ത മുഴുവൻ നയതന്ത്ര പ്രതിനിധികളും യുഎസിലേക്ക് മടങ്ങിയെത്തണമെന്ന് അമേരിക്ക നിർദ്ദേശം നൽകി ഇറാനുമായി ബന്ധം വഷളായ സാഹചര്യത്തിൽ ആണ് അമേരിക്കൻ നടപടി മേഖലയിലെ തങ്ങളുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടു ഇറാൻ ആക്രമണത്തിന് ഒരുങ്ങുന്നതായി അമേരിക്ക ആരോപിച്ചിരുന്നു അതേസമയം മേഖലയിലെ സ്ഥിതികൾ വഷളായ സാഹചര്യത്തിൽ ഇറാക്കിലെ സൈനികപരിശീലനം ജർമ്മനി നിർത്തിവെച്ചു സുരക്ഷാ ഭീഷണിയില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ സൈനികപരിശീലനം ആരംഭിക്കുകയുള്ളൂ എന്ന്‌ ജർമ്മനി അറിയിച്ചു 160ഓളം സൈനികരാണ് ഇറാഖിൽ ജർമനിയുടെ തായി ഉള്ളത്. ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും ആശങ്കയറിയിച്ചു റഷ്യയും രംഗത്തെത്തി. സാഹചര്യങ്ങൾ വ്യക്തമായി നിരീക്ഷിച്ചുവരികയാണെന്നും റഷ്യൻ പാർലമെൻറ് വക്താവ് ദിമിത്രി പെഷ്കോവ് പറഞ്ഞു