നമസ്കാരത്തിനിടെ ഉപ്പയുടെ മുതുകിൽ കുഞ്ഞു മകളുടെ കുസൃതി, റമദാൻ മാസത്തിൽ മനം നിറയ്ക്കുന്ന കാഴ്ചയായി ബാപ്പയും മകളും,

റമദാൻ മാസത്തിൻ മനം നിറയ്ക്കുന്ന കാഴ്ചയാണ് ഇൗ ബാപ്പയും മകളും. നിമിഷനേരം കൊണ്ടാണ് സൈബർ ലോകത്തിന്റെ ഇഷ്ടം ഇരുവരും സ്വന്തമാക്കിയത്. നമസ്കരിക്കുന്നതിനിടെ ബാപ്പയോട് കുസൃതി കാട്ടാനെത്തുന്ന കുഞ്ഞാണ് വിഡിയോയിലെ താരം. ബാപ്പയ്ക്ക് ഒപ്പം പള്ളിയിലെത്തിയതാണ് ഇൗ മകൾ. ബാപ്പ നമസ്കരിക്കാൻ തുടങ്ങിയതും അവൾ കുസൃതി ആരംഭിച്ചു. ശ്രീന​ഗറിലെ ജാമിയ മസ്ജിദ് പള്ളിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലാകുന്നത്.നമസ്കരിക്കാൻ തുടങ്ങിയപ്പോൾ ബാപ്പയുടെ മുതുകിലേക്ക് ഒാടി കയറുകയാണ് ഇൗ മകൾ. എന്നാൽ നമസ്കരിക്കുന്നതിനിടെ പിതാവ് ഇതു ഗൗനിച്ചില്ല . രണ്ടു തവണ ബാപ്പയുടെ മുതുകിൽ കയറി അവൾ കുസൃതി തുടർന്നു. മൂന്നാം തവണ ബാപ്പ കുനിഞ്ഞതോടെ മകൾ അതാ തലയും കുത്തി താഴെ. അപ്പോഴും പിതാവ് നമസ്കാരം തുടർന്നു. സ്നേഹത്തിന്റേയും വിശ്വാസത്തിന്റെയും പ്രതീകമായി സൈബർ ലോകം ഏറ്റെടുത്തിരിക്കുകയാണ് ഇൗ കുസൃതി വിഡിയോ. വിഡിയോ കാണാം