സ്പോൺസറുടെ വീട്ടിൽ നിന്നും ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ച് സുഹൃത്തുക്കൾക്ക് വിതരണം ചെയ്തു : ഇന്ത്യൻ വീട്ടുജോലിക്കാരിക്കെതിരെ കുവൈത്തിൽ കേസ്

കുവൈറ്റ് സിറ്റി : സ്പോൺസറുടെ വീട്ടിൽ നിന്നും ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ച്  സുഹൃത്തുക്കൾക്ക് കൈമാറിയ ഇന്ത്യൻ വീട്ടുജോലിക്കാരിക്കെതിരെ പോലീസ്  കേസ് രജിസ്റ്റർ ചെയ്തു.  വീട്ടിൽ നിന്നും പതിവായി  ഭക്ഷ്യവസ്തുക്കൾ മോഷണം പോയതോടെ  സ്പോൺസർക്ക്‌ സ്ഥിരമായി ബാഗുമായി പുറത്ത് പോകുന്ന വേലക്കാരിയിൽ സംശയം തോന്നുകയായിരുന്നു. സ്പോൺസറുടെ വീട്ടിൽ നിന്നും ബാഗിൽ ഭക്ഷ്യവസ്തുക്കളുമായി യുവതി സുഹൃത്തുക്കളുടെ അടുത്തേക്ക് പോവുകയും ഭക്ഷണം കൈമാറുന്നത് നേരിട്ട് കാണുകയും ചെയ്തതോടെയാണ് അവർ പോലീസിൽ പരാതിപ്പെട്ടത്. സ്പോൺസറായ സ്ത്രീയുടെ പരാതിയിൽ വീട്ടുജോലിക്കാരിക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്