ഗൾഫിൽ യുദ്ധ സാധ്യത ഉയരുന്നു :മുന്നൊരുക്കവുമായി കുവൈത്ത് ഗവൺമെന്റ്

കുവൈത്ത് സിറ്റി :അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ ഗൾഫ് മേഖലയിൽ യുദ്ധ സാധ്യത ഉയരുന്നതായി കുവൈത്തിന്റെ വിലയിരുത്തൽ. കുവൈത്ത് പാർലമെന്റ് സ്‌പീക്കർ മർസൂഖ് അൽ ഖാനിമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏത് അടിയന്തിര സാഹചര്യത്തെയും നേരിടുവാനുള്ള മുന്നൊരുക്കങ്ങൾ കുവൈത്ത് ആരംഭിച്ചിട്ടുണ്ട്. യുദ്ധം പോലുള്ള അവസ്ഥ സംജാതമാകുകയാണെങ്കിൽ ക്ഷാമമുണ്ടാകാൻ സാധ്യത യുള്ള ഭക്ഷ്യ, മരുന്ന് ഉൽപ്പന്നങ്ങൾ സംഭരിക്കുവാനുള്ള ശ്രമങ്ങളും കുവൈത്ത് ആരംഭിച്ചിട്ടുണ്ട്. പാർലമെന്റ് സമ്മേളനത്തിന് ശേഷമാണ് സ്‌പീക്കർ അതി നിർണായകമായ വിലയിരുത്തൽ നടത്തിയത് .