കുവൈത്തിൽ ക്രൂരമായ പീഡനം മൂലം ഗാർഹിക തൊഴിലാളിയായ ഫിലിപ്പീൻ യുവതി മരണപ്പെട്ടു :ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് ഫിലിപ്പീൻ സർക്കാർ

കുവൈത്ത് സിറ്റി: ക്രൂരമായ ലൈംഗിക പീഡനത്തെത്തുടർന്ന് ഫിലിപ്പീൻ യുവതി ആശുപത്രിയിൽ മരണപ്പെട്ടതോടെ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് ഫിലിപ്പൈൻ ഗവൺമെന്റ്. ഫിലിപ്പീനി സ്വദേശിനിയായ ലാഗോ ദയാഗാണ് ക്രൂരമായ മർദനത്തിന് പുറമെ ലൈംഗിക പീഡനവും  ഏറ്റുവാങ്ങി ദാരുണമായി മരണപ്പെട്ടത് . മെയ്‌ 14 തീയതി ശരീരത്തിൽ നിറയെ മുറിവുകളും ചതവുകളും ആയി ഇവരെ അൽ സബാ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. 2016 മുതൽ കുവൈത്തിൽ വീട്ടുജോലിക്കാരിയായി സേവനം അനുഷ്‌ഠിച്ചു വരികയായിരുന്നു. സംഭവത്തിൽ ശക്തമായ അന്വേഷണം ഫിലിപ്പീൻ ഗവൺമെൻറ് കുവൈത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട് കൂടാതെ കുവൈത്തിലേക്കുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് നിർത്തലാക്കുവാനും ഫിലിപ്പീൻ സർക്കാർ നീക്കം നടത്തുന്നതായാണ് സൂചനകൾ. ഒരു വർഷത്തിനു മുമ്പ് നടന്ന സമാന സംഭവത്തിൽ കുവൈത്തും ഫിലിപ്പിനും തമ്മിലുള്ള നയതന്ത്ര ബന്ധം വലിയ രീതിയിൽ വഷളായിരുന്നു