ക്യാമറ കണ്ടത് കള്ളൻ കണ്ടില്ല , കുവൈത്തിൽ എടിഎം മെഷീനിൽ കൃത്രിമ ഉപകരണം ഉപയോഗിച്ച് മോഷണ ശ്രമം നടത്തിയ റൊമാനിയൻ സ്വദേശി പിടിയിൽ

കുവൈറ്റ് സിറ്റി  :എടിഎം മെഷീനിൽ കൃത്രിമം നടത്തി മോഷണം നടത്തുവാൻ ശ്രമിച്ച റുവാണ്ടൻ സ്വദേശി കുവൈത്തിൽ പിടിയിലായി. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടുന്നതിൽ നിർണായകമായത് . കുവൈറ്റ് സിറ്റിയിലെ എടിഎമ്മിൽ വച്ചാണ് ഇയാൾ മോഷണശ്രമം നടത്തിയത് നാല്‌ ദിവസങ്ങൾക്ക് മുമ്പ് മാത്രം കുവൈത്തിലെത്തിയ മോഷ്ടാവ്  പ്രത്യേക ഉപകരണം എ ടി എം മെഷീനിൽ സ്ഥാപിച്ചു തട്ടിപ്പിന് ശ്രമിക്കുകയായിരുന്നു. എടിഎം കൗണ്ടറിലെ ഇയാളുടെ അസ്വാഭാവികമായ പ്രവർത്തനങ്ങളിൽ സംശയം തോന്നിയ സെക്യൂരിറ്റി പോലീസിനെ വിളിക്കുകയും സിസിടിവി ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ച് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.