കുവൈത്തിൽ നിർമ്മാണത്തിനിടെ മതിൽ തകർന്ന് വീണ് പരുക്കേറ്റ ഈജിപ്ഷ്യൻ തൊഴിലാളി മരിച്ചു

കുവൈത്ത് സിറ്റി :നിർമാണത്തിനിടെ മതിൽ തകർന്ന് വീണു പരുക്കേറ്റ ഈജിപ്ഷ്യൻ സ്വദേശി മരണപ്പെട്ടു. സാൽമിയയിൽ നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ മതിൽ തകർന്ന് വീണാണ് ഇയാൾക്ക്  പരുക്കേറ്റത്. ഇയാളെ കൂടാതെ മറ്റൊരു തൊഴിലാളികൾക്കും, കെ എഫ് എസ് ഡി ഓഫീസർക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തെ കുറിച്ച് സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചു.