രണ്ട് ട്രക്ക് നിറയെ ഇലക്ട്രിസിറ്റി കേബിളുകൾ മോഷ്‌ടിച്ചു കടത്താൻ ശ്രമം :നാല് ബംഗ്ലാദേശ് സ്വദേശികളെ കുവൈത്ത് പോലീസ് പിടികൂടി

കുവൈത്ത് സിറ്റി : കുവൈത്തിലെ അർ ഹയ്യ  ഏരിയയിൽ ഇലക്ട്രിസിറ്റി കേബിളുകൾ മോഷ്‌ടിക്കാൻ ശ്രമിച്ച നാല് ബംഗ്ലാദേശ് സ്വദേശികളെ അറസ്റ്റ് ചെയ്തു.ഇവിടെ തീ പിടുത്തം ഉണ്ടായെന്നു സുരക്ഷാ വിഭാഗം ഓഫീസിൽ അജ്ഞാതൻ ഫോൺ വിളിച്ചറിയിക്കുകയായിരുന്നു. എന്നാൽ ഇരുപതോളം ആളുകൾ ചേർന്ന് രണ്ട് ട്രാക്കുകളിലായി ഇലക്ട്രിസിറ്റി കേബിളുകൾ മോഷ്ടിക്കുന്നതാണ് സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടത്.പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്