എക്സിറ്റ് പോളുകൾ വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്താനുള്ള ഗൂഢനീക്കത്തിന്റെ ഭാഗം :മമത ബാനർജി

ചാനലുകൾ പുറത്തുവിട്ട എക്​സിറ്റ്​ പോൾ സർവേകൾ ആയിരക്കണക്കിന്​ വോട്ടിങ്​ യന്ത്രത്തിൽ തട്ടിപ്പ്​ നടത്താനുള്ള ശ്രമത്തിൻെറ ഭാഗമെന്ന ആരോപണവുമായി പശ്​ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിലൂടെയാണ്​ മമത സർവേ ഫലങ്ങൾക്കെതിരെ ആഞ്ഞടിച്ചത്​.‘ഈ എക്​സിറ്റ്​ പോൾ സർവേകളിൽ ഞാൻ വിശ്വസിക്കുന്നില്ല. ഇതൊരു തന്ത്രമാണ്​. ആയിരക്കണക്കിന്​ വോട്ടിങ്​ മെഷീനിൽ നടത്തുന്ന തിരിമറിയും തട്ടിപ്പും ന്യായീകരിക്കാനുള്ള തന്ത്രമാണിത്​. ഇതിനെതിരെ ശക്​തമായി അണിനിരക്കാൻ എല്ലാ പ്രതിപക്ഷ പാർട്ടികളോടും ഞാൻ അഭ്യർത്ഥിക്കുകയാണ്​. നാം ഒന്നിച്ച്​ ഈ സമരത്തിൽ അണിചേരണം’ – മമത കുറിക്കുന്നു.