ഗൾഫിൽ സംഘർഷം കനക്കുന്നു :മക്കയും ജിദ്ദയും ലക്ഷ്യമാക്കി ഹൂത്തികളുടെ മിസൈൽ, സൗദി തകർത്തു

ജിദ്ദ: രാജ്യത്തെ എണ്ണ പൈപ്പ്‌ലൈൻ ആക്രമണങ്ങൾക്കു പിന്നിൽ ഇറാനും ഹൂതികളും ആണെന്നുള്ള ആരോപണം സൗദി ശക്തമാക്കുന്നതിനിടെ മക്കയും താഇഫും ലക്ഷ്യമാക്കിയെത്തിയ മിസെെല്‍ സൗദി തകര്‍ത്തു. സൗദിയിലെ മക്കയും ജിദ്ദയും ലക്ഷ്യമാക്കി എത്തിയ ഹൂതികളുടെ ബാലിസ്റ്റിക് മിസെെല്‍ സൗദി ആകാശത്ത് വച്ച് തന്നെ തകര്‍ക്കുകയായിരുന്നുവെന്ന് അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്തു.മിസെെല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് യമന്‍ അതിര്‍ത്തിയില്‍ നിന്നെത്തിയ മിസെെല്‍ സൗദി തകര്‍ത്തത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല. താഇഫ് നഗരത്തിന് മുകളിലൂടെ രണ്ട് മിസെെലുകളാണ് പറന്നത്.