വ്യാജൻമാരെ പിടികൂടാൻ കുവൈത്ത് :എണ്ണ മേഖലയിൽ ജോലിചെയ്യുന്ന 2,0000 പേരുടെ സർട്ടിഫിക്കറ്റ് പരിശോധിക്കുന്നു

കുവൈത്ത് സിറ്റി : കുവൈറ്റിലെ എണ്ണമേഖലയില്‍ ജോലി ചെയ്യുന്ന 20000ത്തോളം ജീവനക്കാരുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കും. ഇതിനായി സര്‍ട്ടിറഫിക്കറ്റുകള്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറുമെന്ന് റിപ്പോര്‍ട്ട്. പരിശോധനയില്‍ ഏതെങ്കിലും ജീവനക്കാരന്റെ അല്ലെങ്കില്‍ ജീവനക്കാരിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് കണ്ടെത്തിയാല്‍ അവരെ പബ്ലിക് പ്രോസിക്യൂഷന് വിധേയരാക്കുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി.