ഫലം വരാൻ മണിക്കൂറുകൾ മാത്രം :മധുരം ഓർഡർ ചെയ്ത് തികഞ്ഞ ആത്മവിശ്വാസത്തോടെ ബി ജെ പി പ്രവർത്തകർ

ഫലം വരാൻ   ഇനി മണിക്കൂറുകൾ ബാക്കിയുണ്ടെങ്കിലും തിക‍ഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി നേതാക്കളും അണികളും. ഉത്തരേന്ത്യയിലെ പല നഗരങ്ങളിലും വിജയാഘോഷത്തിന് വേണ്ടി നേരത്തെ തന്നെ ബിജെപി പ്രവര്‍ത്തകര്‍ മധുരപലഹാരങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു. മുംബൈ നോര്‍ത്തിലെ ബിജെപി സ്ഥാനാര്‍ഥി ഗോപാല്‍ ഷെട്ടി 2000 കിലോഗ്രാം മധുരപലഹാരങ്ങള്‍ ഓര്‍ഡര്‍ ചെയ്തതായി കടയുടമ വെളിപ്പെടുത്തിയിരുന്നു.പഞ്ചാബിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിജയാഘോഷങ്ങള്‍ക്ക് വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നാളെ രാവിലെ എട്ട് മണി മുതലാണ് ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിക്കുന്നത്.