കേരളത്തിൽ എൽ ഡി എഫ് തകർന്നടിഞ്ഞു , യുഡിഎഫിന് വൻ മുന്നേറ്റം, എൻ ഡി എ വട്ടപൂജ്യം

കേരളത്തിൽ എൽഡിഎഫിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ തോല്‍വിയിലേക്ക് അടുക്കുന്നതിന്‍റെ സൂചന. ഏകപക്ഷീയമായ മുന്നേറ്റമാണ് മിക്ക മണ്ഡലങ്ങളിലും യുഡിഎഫ് കാഴ്ച വയ്ക്കുന്നത്. ആലപ്പുഴയും കാസർകോടും മാത്രമാണ് എൽഡിഎഫിന് ആശ്വാസം നൽകിയത്. എന്നാൽ ആലപ്പുഴയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തീരദേശ മണ്ഡലങ്ങളിൽ ഷാനിമോൾ ഉസ്മാൻ മേൽകൈ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
എൽഡിഎഫ് പ്രതീക്ഷയർപ്പിച്ച പാലക്കാടും കണ്ണൂരും വടകരയുമൊന്നും ഇപ്പോൾ വരുന്ന വോട്ട് കണക്കുകൾ പ്രകാരം അനുകൂലമല്ല. മലബാർ ജില്ലകളിൽ എൽഡിഎഫ് നടത്തിയത് ജീവൻമരണ പോരാട്ടമാണ്. എൽഡിഎഫ് മുൾമുനയിൽ നിൽക്കുന്ന അവസ്ഥയാണ് കാണുന്നത്. രാഷ്ട്രീയ നയങ്ങളും സമീപനങ്ങളും മാറേണ്ടിയിരുന്നു എന്ന് തെളിയിക്കുന്ന വിധി.സിപിഎമ്മിനെ തോൽപ്പിക്കുക എന്ന അ‍ജ‍‍‍ണ്ട കൂടി ഈ തിരഞ്ഞെടുപ്പിനുണ്ടെന്ന് പറയേണ്ടി വരും. മുഖമന്ത്രി പിണറായി വിജയന്റെ ധർമ്മടം മണ്ഡലത്തിൽ പോലും എൽഡിഎഫിന് നേട്ടമില്ല. പെരിയ ഇരട്ടകൊലപാതകവും ശബരിമലയും സിപിഎമ്മിന് തിരിച്ചടിയായി എന്ന് വ്യക്തമാണ്.