കുവൈത്തിൽ ചൂട് 68 ഡിഗ്രി ആകുമെന്നത് വ്യാജ പ്രചരണം :കാലാവസ്ഥ നിരീക്ഷകർ

കുവൈത്ത് സിറ്റി :കുവൈത്തിൽ അടുത്ത മാസം താപനില 68 ഡിഗ്രി ആകുമെന്നത് വ്യാജ പ്രചാരണമാണെന്ന് കാലാവസ്ഥ നിരീക്ഷകൻ. പ്രാദേശിക പത്രങ്ങളിൽ വന്ന വാർത്ത വലിയ രീതിയിൽ ആശങ്ക ഉയർത്തിയിരുന്നു. ഇതോടെയാണ് കാലാവസ്ഥ നിരീക്ഷകൻ എസ്സ റമദാൻ വിശദീകരണവുമായി രംഗത്തെത്തിയത്. ഇന്നലെ പകൽ രാജ്യത്തെ ചൂട് 63 ഡിഗ്രി എത്തിയെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാൽ സൂര്യന്റെ നിഴൽ ഇല്ലാത്ത സമയത്ത് താപനില കണക്കാക്കിയത് മൂലമാണ് ഇത്തരത്തിൽ അബദ്ധം സംഭവിച്ചത് എന്ന് അദ്ദേഹം അറിയിച്ചു. സൂര്യന്റെ നിഴൽ ഉള്ള സമയം അടിസ്ഥാനമാക്കിയാണ് താപനില കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.