പ്രവാസികൾക്ക് മുന്നറിയിപ്പ് :കുവൈത്തിൽ ഇന്ത്യൻ എംബസി നൂറോളം കമ്പനികളെയും റിക്രൂട്ട്മെൻറ് ഏജൻസികളേയും കരിമ്പട്ടികയിൽപ്പെടുത്തി

കുവൈറ്റ് സിറ്റി: കുവൈത്തിലെ നൂറോളം കമ്പനികളെയും റിക്രൂട്ട്മെൻറ് ഏജൻസികളെയും കരിമ്പട്ടികയിൽപ്പെടുത്തി ഇന്ത്യൻ എംബസിയുടെ നടപടി. കുവൈത്തിൽ ജോലി അന്വേഷിക്കുന്നവർ എംബസി പുറത്ത്‌വിട്ട ലിസ്റ്റിലുള്ള കമ്പനികളെ യോ റിക്രൂട്ട്മെൻറ് ഏജൻസികളയോ ആശ്രയിക്കരുതെന്നാണ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. രണ്ടു ലിസ്റ്റുകളിൽ ആയി ഇന്ത്യ ആസ്ഥാനം ആയിട്ടുള്ള 18 ഓളം റിക്രൂട്ട്മെൻറ് ഏജൻസികളും  കൂടാതെ 90 കുവൈത്ത് കമ്പനികളും സ്പോൺസർമാരും ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയ  പട്ടികയിൽ ഉണ്ട് മുപ്പത്തിയഞ്ചോളം ഇന്ത്യക്കാർ റിക്രൂട്ടമെന്റ് ഏജൻസിയുടെ ചതിയിൽ കുടുങ്ങി കുവൈറ്റിൽ കടുത്ത ദുരിതത്തിലായത് വലിയ വിവാദം സൃഷ്‌ടിച്ചിരുന്നു. ഇതോടെ തട്ടിപ്പിനെതിരെ കർശന നടപടികളിലേക്ക് നീങ്ങുവാൻ എംബസി തീരുമാനിക്കുകയായിരുന്നു.
കരിമ്പട്ടികയിൽ പെടുത്തിയ കമ്പനികളുടെയും റിക്രൂട്ട്മെന്റ് ഏജൻസികളുടെയും പട്ടിക ചുവടെ