ദുബായ് ബസ് അപകടം :മരണപ്പെട്ടവരിൽ നാലുമലയാളികളടക്കം എട്ട് ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു

കുവൈത്ത് സിറ്റി :ദുബായ് ബസ് അപകടത്തിൽ മരണപ്പെട്ടവരിൽ നാല് മലയാളികളടക്കം എട്ട്‌ ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു. ദീപക്‌ കുമാർ,ജമാലുദ്ധീൻ,വാസുദേവൻ,തിലകൻ എന്നീ മലയാളികളുടെ മൃതദേഹങ്ങളാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്‌.മരണപ്പെട്ടവരിൽ ഇന്ത്യക്കാർക്ക്‌ പുറമെ ഒരു ഒമാൻ സ്വദേശി, ഒരു ഐർലണ്ട്‌ സ്വദേശി, രണ്ട് പാക്കിസ്ഥാൻ സ്വദേശികൾ എന്നിവരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്‌.
അഞ്ച് ‌മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാൻ ബാക്കിയുണ്ട്‌.മരണപ്പെട്ട ദീപകിന്റെ ഭാര്യയും മകളുമടക്കം നാല് ഇന്ത്യക്കാർ ദുബായ്‌ റാഷിദ്‌ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നുണ്ട്‌.
ഇന്ത്യൻ കൗൺസുൽ ജനറൽ വിപുൽ അടക്കമുള്ള ഉദ്യോഗസ്തർ ഹോസ്പിറ്റലിൽ എത്തി വേണ്ടനടപടികൾക്ക്‌ മേൽനോട്ടം നടത്തി. പ്രമുഖ മലയാളീ സാമൂഹിക പ്രവർത്തകർ എല്ലാം രംഗത്തുണ്ട്. അഷ്‌റഫ് താമരശ്ശേരി , നാസർ നന്തി , നസീർ വാടാനപ്പള്ളി , അഡ്വ ആഷിഖ് , കരീം എയർ ഇന്ത്യ , നിസാർ പട്ടാമ്പി , റിയാസ് , ഫൈസൽ കണ്ണോത്ത് തുടങ്ങിയവർ സഹായ പ്രവർത്തനങ്ങൾ നടത്തുന്നു.