എൻ എസ് എസ് കുവൈത്ത് ഭാരവാഹികളെ തിരഞ്ഞെടുത്തു

കുവൈറ്റ് സിറ്റി :  നായർ സർവീസ് സൊസൈറ്റി കുവൈറ്റ് 2019 – 2020 വർഷത്തേയ്ക്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നുമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസാദ് പദ്മനാഭനെ പ്രസിഡന്‍റായും സജിത്ത് സി നായര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഹരികുമാറാണ് പുതിയ ട്രഷറര്‍. എ. പി ജയകുമാർ വൈസ് പ്രസിഡന്‍റും അനീഷ് പി നായർ ജോയിന്റ് സെക്രട്ടറിയുമാണ്.മറ്റ് ഭാരവാഹികള്‍ – നിഷാന്ത് മേനോൻ (ജോയിന്റ് ട്രഷറർ), രാധാകൃഷ്ണൻ കോയിപ്പുറം (വെൽഫെയർ കോഓർഡിനേറ്റർ), രാജേഷ് ആര്‍.എന്‍. (ജോയിന്റ് വെൽഫെയർ കോഓർഡിനേറ്റർ), സുജിത് സുരേശൻ (ഐ.റ്റി. കോഓർഡിനേറ്റർ), ഗുണപ്രസാദ്‌, എ.എസ്. ബാലചന്ദ്രൻ തന്പി എന്നിവര്‍ ഓഡിറ്റര്‍മാരാണ്.വിവിധ ഏരിയ കോര്‍ഡിനേറ്റര്‍മാരായി ശ്രീനിവാസൻ (അബ്ബാസിയ), വിജയകുമാർ (മംഗഫ്), ശ്യാം (അബുഹലീഫ), നവീൻ നായർ (റിഗ്ഗയ്), മധു വെട്ടിയാർ (ഷർഖ്), എസ്. ഓമനക്കുട്ടൻ (ഫഹാഹീൽ), അഖിൽ വാസുദേവ് (സാൽമിയ), സി എസ് ബിജുമോൻ (ഫർവാനിയ), ബൈജു പിള്ള, കെ.പി. വിജയകുമാർ, ശശിധരൻ ഗിരിമന്ദിരം എന്നിവരാണ് ഉപദേശക സമിതി അംഗങ്ങൾ.