കുവൈത്തിൽ റമദാനിൽ മാത്രം ഇഷ്യൂ ചെയ്തത് രണ്ടു ലക്ഷത്തിനുമേൽ സിവിൽ ഐ ഡികൾ , കാർഡിൽ തെറ്റ് വരാതിരിക്കാൻ പ്രവാസികൾ ജാഗ്രത പാലിക്കേണ്ടത് ഈ മൂന്ന് ഘട്ടങ്ങളിൽ..

കുവൈറ്റ്‌ സിറ്റി  : കുവൈറ്റില്‍ റമദാനില്‍ മാത്രം ഇഷ്യു ചെയ്തത് രണ്ടു ലക്ഷത്തിന് മേല്‍ സിവില്‍ഐഡി കാര്‍ഡ് . അ​തോ​റി​റ്റി ജീ​വ​ന​ക്കാ​ർ ക​ഠി​നാ​ധ്വാ​നം ചെ​യ്​​താ​ണ്​ ഒ​രു​മാ​സ​ത്തി​നി​ടെ ര​ണ്ടു ല​ക്ഷം കാ​ർ​ഡ്​ ഇ​ഷ്യൂ ചെ​യ്​​ത​തെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. കാര്‍ഡില്‍ തെറ്റ് സംഭവിക്കാതിരിക്കാന്‍ പ്രവാസികള്‍ മൂന്നുഘട്ടങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ വ്യക്തമാക്കി .താ​മ​സ​കാ​ര്യ വ​കു​പ്പി​ന്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു മു​മ്പ്​ സൂ​ക്ഷ്​​മ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. പി​ന്നീ​ട്​ താ​മ​സ​കാ​ര്യ ഓഫീസില്‍ ​നി​ന്ന്​ ല​ഭി​ക്കു​ന്ന ര​സീ​തു​മാ​യി ഒ​ത്തു​നോ​ക്ക​ണം. പേ​രി​ലോ പാ​സ്​​പോ​ർ​ട്ട്​ ന​മ്പ​റി​ലോ എ​ന്തെ​ങ്കി​ലും തെ​റ്റു​ണ്ടെ​ങ്കി​ൽ തി​രു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടാം. അ​തി​നു ശേ​ഷം സി​വി​ൽ ഐഡി  ഇ​ഷ്യൂ ചെ​യ്യു​ന്ന​തി​നു​ മു​മ്പ്​ വെ​ബ്​​സൈ​റ്റി​ൽ പ​രി​ശോ​ധി​ച്ച്​ തെ​റ്റു​ണ്ടെ​ങ്കി​ൽ തി​രു​ത്ത​ലി​ന്​ അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യും.

പാ​സ്​​പോ​ർ​ട്ടി​ലെ ഇ​ഖാ​മ സ്​​റ്റി​ക്ക​ർ ഒ​ഴി​വാ​ക്കി എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക്​ സി​വി​ൽ ഐഡി ആ​ധാ​ര​മാ​ക്കി​യ ശേ​ഷം പാ​സ്​​പോ​ർ​ട്ടി​ലെ പോ​ലെ​യ​ല്ല സി​വി​ൽ ഐഡി​യി​ലെ​   വിവരങ്ങളെങ്കിൽ യാ​ത്ര ത​ട​സ്സ​മാ​വു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു.