കുവൈത്തിൽ ബീച്ചിലും പാർക്കിലും പ്രവാസികൾക്ക് നികുതി ഏർപ്പെടുത്തണമെന്ന് എംപി

കുവൈറ്റ് സിറ്റി :ബീച്ചും പാർക്കും സന്ദർശിക്കുന്ന വിദേശികളിൽ നിന്നും നികുതി ഈടാക്കണമെന്ന് സഫ അൽ ഹാഷിം എംപി ആവശ്യപ്പെട്ടു. ഈദ് അവധിയുടെ ദിവസങ്ങളിൽ തീരങ്ങളിലുംപാർക്കുകളിലും വിദേശികൾ മാലിന്യം നിക്ഷേപിച്ചു എന്ന് ആരോപിച്ചാണ് വിദേശികളിൽ നിന്നും ഫീസ് ഏർപ്പെടുത്തണമെന്ന് എംപി ആവശ്യപ്പെട്ടത്. പുതുതായി ഉദ്ഘാടനം ചെയ്ത ശൈഖ് ജാബിർ പാലത്തിൽ വിദേശികൾക്ക് ടോൾ ഏർപ്പെടുത്തണമെന്നും എംപി ആവശ്യപ്പെട്ടു. ജനസംഖ്യ സന്തുലനം പാലിച്ചില്ലെങ്കിൽ രാജ്യം വലിയ വില കൊടുക്കേണ്ടി വരുമെന്നും ഇപ്പോൾ തന്നെ വിദേശ ജനസംഖ്യ 30 ലക്ഷത്തിന് മുകളിലും സ്വദേശികളുടെ ജനസംഖ്യ 10 ലക്ഷത്തിനു മുകളിലാണെന്നും ഇത് അപകടകരമാണെന്നും എം പി കൂട്ടിച്ചേർത്തു