കുവൈത്തിലെ ചൂട് ലോക റെക്കോർഡിൽ, ജോലി സമയം രാത്രിയിലേക്ക് മാറ്റണമെന്നാവശ്യവുമായി എം പി മാർ.

കുവൈത്ത് സിറ്റി:ലോകത്തിൽ ഏറ്റവും അധികം താപനില ശനിയാഴ്ച കുവൈത്തിൽ രേഖപ്പെടുത്തി. 50.2 ഡിഗ്രി സെൽഷ്യസ്. ഇറാഖിലെ ബസ്രയാണ് രണ്ടാം സ്ഥാനത്ത്. 49.6 ഡിഗ്രി. കുവൈത്തിൽ വരും ദിവസങ്ങളിലും താപനില ഉയർന്നു നിൽക്കുമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചിട്ടുണ്ട്. അതേ സമയം ചൂട് അമിതമായി വർധിച്ചതോടെ ജോലി സമയം വൈകുന്നേരം 5 മണി മുതൽ രാത്രി 10 മണി വരെയാക്കി മാറ്റണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. എം പി ഫൈസൽ അൽ ഖന്ദരിയാണ് പുതിയ നിർദേശം ഗവൺമെന്റിനുമുന്നിൽ സമർപ്പിച്ചത്. എല്ലാ വർഷവും ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെ പൊതുമേഖലയിൽ ജോലിചെയ്യുന്നവരുടെ ജോലി സമയം ഇത്തരത്തിൽ ക്രമീകരിക്കണമെന്നാണ് എം പി സമർപ്പിച്ച ബില്ലിലെ നിർദേശം .