കുവൈത്തിൽ തൊഴിലാളികളുടെ ശമ്പളം എട്ടാം തീയതിക്ക് മുമ്പായി നൽകാത്ത കമ്പനികൾക്കെതിരെ കർശന നടപടി വരുന്നു

കുവൈറ്റ് സിറ്റി :കുവൈത്തിൽ സാലറി വൈകിപ്പിക്കുന്ന കമ്പനികൾക്കെതിരെ കടുത്ത നടപടിയുമായി മാൻപവർ അതോറിറ്റി. തൊഴിലാളികളുടെ ശമ്പളം എല്ലാ മാസവും ഏഴാം തീയതിക്ക് മുമ്പായി കൊടുത്തു തീർക്കണമെന്നാണ് പുതിയ ഉത്തരവ്. എട്ടാം തീയതി കഴിഞ്ഞിട്ടും ശമ്പളം നൽകാതെ താമസം വരുത്തുന്ന കമ്പനികളുടെ ഫയലുകൾ ബ്ലോക്ക് ചെയ്യുവാനാണ് മാൻപവർ അതോറിറ്റിയുടെ തീരുമാനം.