കുവൈത്ത് കൊട്ടാരക്കര പ്രവാസി സമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു

കുവൈത്ത് സിറ്റി :  കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജം ജൂൺ 14 ന് വാർഷിക പൊതുയോഗം അബ്ബാസ്സിയയിൽ വച്ച് നടത്തുകയും 2019-20 വർഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

2018-19 വർഷത്തിലെ പ്രവർത്തന റിപ്പോർട്ടും, സാമ്പത്തിക റിപ്പോർട്ടും യോഗം ഐക്യകണ്ടേനെ പാസ്സാക്കി.

പ്രസിഡൻറ് രാജീവ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി അലക്സാണ്ടർ സ്വാഗതവും, സെക്രട്ടറി ജി ബി ജോൺ നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി പ്രസിഡന്റ്‌ രാജീവ് കൃഷ്ണൻ, ജനറൽ സെക്രട്ടറി അലക്സാണ്ടർ, സെക്രട്ടറി ജിബി ജോൺ, വൈസ് പ്രസിഡന്റ് തോമസ് പണിക്കർ, റെജിമോൻ, ട്രഷറർ സന്തോഷ് കളപില, ജോയിൻറ് ട്രഷറർ, രതീഷ് രവി, ജോയന്റ്‌ സെക്രട്ടറി അൽഅമീൻ, സോണി , മീഡിയ കോഡിനേറ്റർ ഷംന അൽ അമീൻ,
എക്സിക്യൂട്ടീവ് അംഗങ്ങളായി ഷാലു തോമസ്, ബിജു യോഹന്നാൻ, രാജു അലക്സ് , അരുൺ സി. എസ്, രാജു റോയ് , അനീഷ്, ബിനീഷ് എന്നിവരെയും തിരഞ്ഞെടുത്തു വനിതാ പ്രതിനിധികൾ രജനി, ആശ എന്നിവരെയും തിരഞ്ഞെടുത്തു.