കുവൈത്തിൽ ഡെലിവറി കമ്പനികൾക്ക് ലൈസൻസ് നൽകുന്നത് നിർത്തലാക്കി

കുവൈറ്റ്‌ സിറ്റി  : കുവൈറ്റിലെ ഡെലിവറി കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തലാക്കി . ഡെ​ലി​വ​റി ക​മ്പ​നി​ക​ൾ​ക്ക്​ ലൈ​സ​ൻ​സ്​ അ​നു​വ​ദി​ക്കു​ന്ന​ത്​ നി​ർ​ത്തി​വെ​ക്കാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യമാണ് വാണിജ്യമന്ത്രാലയത്തോട് ഉത്തരവിട്ടത്‌ .ഇ​ത്ത​രം ചി​ല ക​മ്പ​നി​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ൾ ആ​രോ​ഗ്യ​ത്തി​ന്​ ഹാ​നി​ക​ര​മാ​യ​താ​ണെ​ന്നും ഇ​വ​യെ നി​യ​ന്ത്രി​ക്കാ​ൻ പു​തി​യ ച​ട്ട​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ചി​ല ക​മ്പ​നി​ക​ൾ സ്വ​ന്തം വി​സ​യി​ല​ല്ലാ​​ത്ത തൊ​ഴി​ലാ​ളി​ക​ളെ അ​ന​ധി​കൃ​ത​മാ​യി വെ​ക്കു​ന്നു. ഡെ​ലി​വ​റി വി​പ​ണി​യെ നി​യ​ന്ത്രി​ക്കാ​ൻ പു​തി​യ സം​വി​ധാ​ന​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. നി​ല​വി​ലെ തു​റ​ന്നു​വി​ട്ട അ​വ​സ്ഥ​ക്ക്​ മാ​റ്റം വ​ര​ണ​മെ​ന്ന്​ ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ വ്യ​ക്​​ത​മാ​ക്കി.
പു​തി​യ ക​മ്പ​നി​ക​ൾ വ​രു​ന്ന​തി​ന്​ വാ​ണി​ജ്യ മ​ന്ത്രാ​ല​യം എ​തി​ര​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ ​നി​ർ​ദേ​ശം പാ​ലി​ച്ചു​കൊ​ണ്ട്​ വ്യ​വ​സ്ഥാ​പി​ത​ത്വം കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി ത​ൽ​ക്കാ​ലം ലൈ​സ​ൻ​സ്​ ന​ൽ​കു​ന്ന​ത്​ നി​ർ​ത്തി​വെ​ച്ചു​വെ​ന്നും വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.