കുവൈത്തിൽ പ്രവാസികളുടെ റസിഡന്‍സ് പെര്‍മിറ്റ് വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധിപ്പിച്ചതിനെ തുടര്‍ന്ന് 20000 പ്രവാസികള്‍ക്ക് ജോലി നഷ്ടമായി

കുവൈറ്റ് സിറ്റി  : കുവൈറ്റില്‍ പ്രവാസികളുടെ റസിഡന്‍സ് പെര്‍മിറ്റ് വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധിപ്പിച്ചതിനെ തുടര്‍ന്ന് ജോലി നഷ്ടമായത് 20000 പ്രവാസികള്‍ക്കെന്ന് റിപ്പോര്‍ട്ട്. സാമൂഹിക തൊഴില്‍കാര്യ വകുപ്പ് മന്ത്രി മറിയം അല്‍ അകീലാണ് ഇക്കാര്യം വ്യക്തമാക്കിയത്.കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ടാണ് ഇത്രയേറെ പ്രവാസികള്‍ക്ക് കുവൈറ്റില്‍ ജോലി നഷ്ടമായത്.
കുവൈറ്റിലെ പ്രവാസികളുടെ റസിഡന്‍സ് പെര്‍മിറ്റ് അവരുടെ വിദ്യാഭ്യാസ നിലവാരവും സാങ്കേതിക പരിജ്ഞാനവുമായി ബന്ധിപ്പിച്ചതിനെ തുടര്‍ന്നാണ് അവിദഗ്ധരായ പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ കാരണമായത്.