കുവൈത്തിൽ അടുത്ത ആഴ്ചയോടെ ചൂടു കുറയും, ശക്തമായ പൊടിക്കാറ്റിന് സാധ്യത

കുവൈറ്റ് സിറ്റി : കുവൈത്തിൽ അടുത്തയാഴ്ചയോടെ ചൂട് കുറയുമെന്ന് കാലാവസ്ഥ വകുപ്പിൻറെ പ്രവചനം.വടക്കൻ ഭാഗത്തുനിന്നും ശക്തമായ കാറ്റടിച്ചു വീശുന്നത് മൂലമാണ് അന്തരീക്ഷത്തിൽ ചൂടു കുറയുക.ഇത് തുറന്ന സ്ഥലങ്ങളിൽ പൊടിക്കാറ്റിന് കാരണമാകും. ഇന്ത്യയിൽ നിന്ന് ഉൽഭവിക്കുന്ന ന്യൂനമർദ്ദം ആണ് അറേബ്യൻ ഉപദ്വീപുകളിൽ  ശക്തമായ കാറ്റിന് കാരണമാകുന്നത്. മണിക്കൂറിൽ 65 കിലോമീറ്റർ വേഗം വരെ വടക്കുകിഴക്കൻ കാറ്റടിക്കുന്നതിനാൽ അന്തരീക്ഷം പൊടിമയമായിരിക്കും. അതേസമയം അടുത്ത ആഴ്ചയ്ക്ക് ശേഷം വീണ്ടും താപനില ഉയർന്നു ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ ശക്തമായ ചൂട് കുവൈത്തിൽ അനുഭവപ്പെടും. ഇപ്പോൾ കുവൈത്തിൽ പകൽ താപനില 50 ഡിഗ്രി സെൽഷ്യസിനടുത്താണ്.