മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത, ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: വരുന്ന മണിക്കൂറുകളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ വാഹനം ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. വടക്ക് ഭാഗത്ത് നിന്നും മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയിൽ വീശുന്ന കാറ്റിൽ അന്തരീക്ഷത്തിൽ പൊടിയുടെ സാന്നിധ്യം ഉയരുകയും കാഴ്ചയ്ക്ക് മങ്ങൽ ഏൽപ്പിക്കുകയും ചെയ്യും. കാഴ്ചയെ തടസ്സപ്പെടുത്തുന്ന പൊടിക്കാറ്റ് മൂലം വാഹനങ്ങളുടെ അപകടങ്ങൾ ഒഴിവാക്കുവാൻ വേണ്ടിയാണ് മന്ത്രാലയത്തിന്റെ ജാഗ്രത നിർദ്ദേശം. അതേ സമയം ശക്തമായ കാറ്റ് മൂലം തിരമാലകൾ ശക്തി പ്രാപിക്കുവാനും ആറടിയിലധികം ഉയരുവാനും സാധ്യതയുള്ളതിനാൽ ബീച്ച് സന്ദർശിക്കുന്ന വരും ജാഗ്രത പാലിക്കേണ്ടതുണ്ട്.