ജോലിയും ചെയ്യേണ്ട,അധ്വാനിക്കുകയും വേണ്ട, കുവൈത്തിൽ വിവാഹം കഴിഞ്ഞ സ്ത്രീകൾക്ക് സൗജന്യ പ്രതിമാസ ശമ്പളം

കുവൈറ്റ് സിറ്റി :കുവൈത്തിൽ വിവാഹിതരായ സ്വദേശി വനിതകൾക്ക്  സൗജന്യ പ്രതിമാസ ശമ്പളം ഏർപ്പെടുത്താൻ സർക്കാർ നീക്കം. വർദ്ധിച്ചുവരുന്ന വിവാഹമോചന നിരക്ക് കുറയ്ക്കുവാൻ വേണ്ടിയാണ് സർക്കാർ നടപടി. സ്വകാര്യ മേഘലയിൽ ജോലി ചെയ്യുകയും, സ്വന്തമായി ഹൗസ് ഡ്രൈവറുള്ളതുമായ സ്ത്രീകൾക്ക് ആനുകൂല്യം ലഭിക്കില്ല, എന്നാൽ സഹായത്തിനായി  ഒരു വീട്ടു ജോലിക്കാരി മാത്രമുള്ള വനിതകൾക്ക് സർക്കാരിന്റെ സൗജന്യ വേതനം ലഭ്യമാകും.