കുവൈത്ത് പ്രൊഫഷണൽ ലീഗിലേക്ക് ജഹ്‌റ ലെവൻസും:ജഴ്സി പ്രകാശനം ചെയ്തു

 

കുവൈത്ത് സിറ്റി :പത്ത് വർഷത്തോളമായി ഓപ്പൺ സെവൻസ് മാത്രം കളിച്ചുകൊണ്ടിരുന്ന ജഹ്‌റ ലെവൻസ് താരങ്ങൾ ഇനി കുവൈത്ത് ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ  (കിഫ് ) ലീഗിൽ ബൂട്ടണിയും. സീസണിലെ ആദ്യ ജഴ്സി പ്രകാശനം സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടി പ്രവർത്തിക്കുന്ന “സേവ് എ ചൈൽഡ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ” അംബാസഡറും വേൾഡ് പവർ ലിഫ്റ്റിങ് ചാംപ്യയുമായ മജ്‌സിയ ഭാനു നിർവഹിച്ചു. ജഹ്റ ലവൻസിന്റെ മാനേജർ നവാസ് വി എ പരിപാടി ഉദ്ഘാടനം ചെയ്തു . സേവ് എ ചൈൽഡ് ഫൌണ്ടേഷൻ കുവൈത്ത് കമ്മിറ്റി കോർഡിനേറ്റർ ഹംസ, ജഹ്‌റ ലെവൻസ് പ്രസിഡന്റ് ആസാദ്‌, മെംബർ സനീർ, മാനേജർ നവാസ് വി എ, കൺവീനർ ജെറിൻ,  ആശിഷ്,  സഹീർ എന്നിവർ സംബന്ധിച്ചു.