ഭർത്താവ് ഗൾഫിൽ നിന്നും വരാൻ ദിവസങ്ങൾ മാത്രം, ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങളുമായി ഫേസ്ബുക് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ 6 മാസത്തിനുശേഷം പൊലീസ് പിടിയിൽ.

ഫെയ്സ്ബുക്കിലൂടെ പ്രണയിച്ച കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ 6 മാസത്തിനുശേഷം പൊലീസ് പിടിയിൽ. കൊല്ലം അമ്പലംകുന്ന് നിയാസ് മൻസിലിൽ നിസാറുദ്ദീന്റെ ഭാര്യ നസീമ (36) ആണു പിടിയിലായത്. ഭർത്താവ് ഗൾഫിൽ നിന്ന് അവധിക്കു നാട്ടിൽ വരുന്നതിനു 2 ദിവസം മുൻപ് നസീമ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങളും പണവുമായി കണ്ണൂർ പെരിങ്ങോം സ്വദേശി അരുൺകുമാറുമായി ഒളിച്ചോടുകയായിരുന്നു.നിസാറുദ്ദീൻ ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹർജിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം കണ്ണൂരിലെ കക്കാട്ടു നിന്നു പൂയപ്പള്ളി പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിവാഹിതനായ അരുൺകുമാർ ഇവർക്കൊപ്പം പല സ്ഥലങ്ങളിൽ താമസിച്ചു വരികയായിരുന്നു. മദ്യലഹരിയിൽ അരുൺ കഴിഞ്ഞ ദിവസം ആദ്യഭാര്യയുടെ വീട്ടിലെത്തി സംഘർഷം ഉണ്ടാക്കിയിരുന്നു.
തുടർന്നു പൊലീസിൽ നൽകിയ പരാതിപ്രകാരം അരുണിനെ കസ്റ്റഡിയിൽ എടുത്തു. ഈ കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണു നസീമ കൂടെയുണ്ടെന്നും മുറിയിൽ പൂട്ടിയിട്ട് മാനസികവും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്നും അരുൺ പറഞ്ഞത്. തുടർന്നു നസീമയെയും അറസ്റ്റ് ചെയ്തു. പൂയപ്പള്ളി എസ്ഐ രാജേഷ്കുമാർ, എഎസ്ഐ രാജൻ, വനിത സിപിഒ ആര്യ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയിൽ ഹാജരാക്കിയ നസീമയെ കോടതി മാതാവിനൊപ്പം വിട്ടു.