ഇടവേളക്ക് ശേഷം കുവൈത്ത് കഠിനചൂടിലേക്ക്, വരും ദിനങ്ങൾ ചുട്ടുപൊള്ളും

കുവൈറ്റ് : കുവൈറ്റില്‍ അടുത്ത ഏതാനും ദിവസത്തിനുള്ളില്‍ താപനില 52 ഡിഗ്രി സെല്‍ഷ്യസില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ അബ്ദുലസീസ് അല്‍ ഖരാവി . ഇന്ത്യന്‍ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും വായുമര്‍ദ്ദത്തിലുണ്ടാകുന്ന വ്യത്യാസവുമാണ് ഇതിന് കാരണമാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതോടെ വരും ദിവസങ്ങളിൽ കഠിനമായ ചൂട് കുവൈത്ത് നേരിടേണ്ടി വരും