കുവൈത്തിൽ വിദേശികളുടെ തസ്തിക മാറ്റത്തിന് യോഗ്യതാപരീക്ഷ നിർബന്ധമാക്കുന്നു

കുവൈറ്റ് സിറ്റി :കുവൈത്തിൽ വിദേശ തൊഴിലാളികളുടെ ജോലി മാറ്റത്തിന് യോഗ്യതാപരീക്ഷ നിർബന്ധമാക്കുന്നു. അടുത്ത വർഷം മുതൽ ഇരുപതോളം തസ്തികകൾക്ക് തീരുമാനം ബാധകമാകും മനുഷ്യക്കടത്തും വിസ കച്ചവടവും തടയാൻ വേണ്ടിയാണ് മാൻപവർ അതോറിറ്റിയുടെ പുതിയ തീരുമാനം. വാഹന മെക്കാനിക്ക്‌, ഇലക്ട്രീഷ്യൻ, സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സൂപ്പർവൈസർ, പ്ലംബിംഗ്, സാനിറ്ററി ജോലിക്കാർ, സർവേയർ, അലൂമിനിയം ഫാബ്രിക്കേറ്റർ, വെൽഡർ, ലൈറ്റ് വർക്കർ, അഡ്വർടൈസിങ് ഏജന്റ്, ഇറിഗേഷൻ ടെക്‌നീഷ്യൻ, സ്റ്റീൽ ഫിക്സർ, കാർപെൻഡർ, ലാബ് ടെക്നീഷ്യൻ, ലൈബ്രേറിയൻ, നിയമോപദേശകൻ തുടങ്ങിയ, തസ്തികകളിലാണ് ആദ്യഘട്ടമായി യോഗ്യതാപരീക്ഷ നിർബന്ധമാക്കുക കുവൈറ്റിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി അക്കാദമിക് യോഗ്യത മാറ്റാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിലവിലെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയും യോഗ്യതക്കനുസൃതമായ വിസയിൽ മടങ്ങിവരികയും ചെയ്യണം.