പ്രസവാശുപത്രികളിലെ തിരക്കിന് കാരണം പ്രസവത്തിന് പത്ത് ദിവസം മുമ്പ് പത്ത് മീറ്റർ വയറുമായി പ്രവാസി സ്ത്രീകൾ കുവൈത്തിലേക്ക് വരുന്നത് സഫ അൽ ഹാഷിം എം പി

കുവൈത്ത് സിറ്റി :പ്രവാസികൾക്കെതിരായ എം പി സഫ അൽ ഹാഷിമിന്റെ പ്രസ്താവനകൾ തുടരുന്നു. കുവൈത്തിലെ പ്രസവാശുപത്രികളിലെ തിരക്കിന് കാരണം പ്രസവത്തിന് പത്ത് ദിവസം മുമ്പ് പത്ത് മീറ്റർ വയറുമായി പ്രവാസികളുടെ ഭാര്യമാർ വിസിറ്റ് വിസയിൽ വരുന്നതാണ് കാരണമെന്ന് അവർ ആരോപിച്ചു. വിദേശികൾ പ്രസവത്തിനായി സന്ദർശക വിസയിൽ കുവൈത്തിൽ എത്തുന്നുണ്ടെന്നും പ്രസവാശുപത്രികളിൽ ഇതോടെ തിരക്ക് വർധിക്കുകയും സ്വദേശികൾക്ക് ടോക്കൺ കിട്ടാൻ വൈകുകയാണെന്നും അവർ ആരോപിച്ചു. അമീരി ആശുപത്രി, സബാഹ് ആശുപത്രി എന്നിവിടങ്ങളിൽ സ്വദേശികൾക്ക് മാത്രമായി പ്രസവ വാർഡ് ആരംഭിക്കണമെന്നും വിദേശ സ്ത്രീകളുടെ പ്രസവം ഫർവാനിയയിലേക്ക് മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി മാതൃ ആശുപത്രിയിൽ പുതുതായി മൂന്ന് വാർഡുകൾ തുറന്നിട്ടുണ്ടെന്നും വിദേശികൾക്ക് പ്രസവ ചികിൽസ ഫീസ് വർധിപ്പിക്കുമെന്നും, ഘട്ടം ഘട്ടമായി മറ്റ്‌ മേഖലകളിലും ഫീസ് വർധന നടപ്പിലാക്കുമെന്നും ആരോഗ്യ മന്ത്രി ഡോ ബാസിൽ അസ്സബാഹ് പറഞ്ഞു.