കുവൈത്ത് സിറ്റി :കുവൈറ്റിലെ ചൂട് 49 ഡിഗ്രി എത്തിയിട്ടും പുറം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിക്കുന്നില്ലെന്ന പരാതി വ്യാപകം. ഇതേതുടർന്ന് നിയമം ലംഘിക്കുന്ന തൊഴിലുടമകളെ കണ്ടെത്തുന്നതിന് മാൻ പവർ അതോറിറ്റിയും മനുഷ്യാവകാശ സമിതിയും കർശന പരിശോധനയ്ക്ക് തുടക്കംകുറിച്ചു. കനത്ത ചൂടു മൂലം കുവൈത്തിൽ ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ തൊഴിലാളികൾക്ക് പകൽ 11 മുതൽ വൈകിട്ട് 5 മണിവരെയാണ് ഉച്ചവിശ്രമം അനുവദിച്ചിരിക്കുന്നത്