കൊട്ടാരക്കര സ്വദേശി കണ്ണന് കുവൈത്ത് കൊട്ടാരക്കര പ്രവാസി സമാജത്തിന്റെ കൈത്താങ്ങ്.

 

കുവൈത്ത് സിറ്റി: ജോലിക്കിടയിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഒന്നരവർഷമായി കിടപ്പിലായ കൊട്ടാരക്കര പെരുകുളം സ്വദേശി കണ്ണന് സഹായ ഹസ്തവുമായി കുവൈത്ത് കൊട്ടാരക്കര പ്രവാസി സമാജം. കുടുംബത്തിൻറെ ഏക ആശ്രയമായ കണ്ണന് കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജത്തിന്റെ ധന സഹായം പ്രസിഡൻറ് രാജീവ് കൃഷ്ണൻറെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ജോയിൻറ് സെക്രട്ടറി അൽ-അമീന്റെ പിതാവ് കൈമാറി.