കുവൈത്തിൽ മോഷ്ടിച്ച മരുന്നുകൾ കടത്തുന്നതിനിടെ ബംഗ്ലാദേശി പൗരൻ പിടിയിൽ

കുവൈത്ത് സിറ്റി ബാഗ് നിറയെ മോഷ്ടിച്ച മരുന്നുകളുമായി ബംഗ്ലാദേശി പൗരനെ കുവൈത്ത് പോലീസ് പിടികൂടി. ജലീബ് അൽ ശുവൈഖിൽ വെച്ച് ഫർവാനിയ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിടികൂടിയ ബാഗിൽനിന്നും ആരോഗ്യമന്ത്രാലയത്തിന്റെയും സ്വകാര്യ ഹോസ്പിറ്റലുകളുടെയും ലേബൽ പതിച്ച മരുന്നുകൾ പിടിച്ചെടുത്തു.