അമ്മ തെരുവിൽ ഉപേക്ഷിച്ച ചോരക്കുഞ്ഞിന് കുവൈത്തിലെ കൊടുംചൂടിൽ ദാരുണാന്ത്യം

കുവൈത്ത് സിറ്റി :അമ്മ തെരുവിൽ ഉപേക്ഷിച്ച ചോരക്കുഞ്ഞിന് കുവൈത്തിലെ കൊടുംചൂടിൽ ദാരുണമരണം. സൽവയിലാണ് വാഹനത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ പിഞ്ചുകുഞ്ഞിനെ കണ്ടെത്തിയത്.എന്നാൽ പകൽ സമയത്തെ കുവൈത്തിലെ അമിതമായ ചൂട് കാരണം കുട്ടി മരണപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.