കല കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജാബ്രിയ കുവൈറ്റ് സെൻട്രൽ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച ക്യാമ്പിൽ അബ്ബാസിയ ഫഹാഹീൽ മേഖലകളിൽ നിന്നുള്ള 70 ഓളം കല കുവൈറ്റ് അംഗങ്ങൾ പങ്കെടുത്തു. ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പ് കല കുവൈറ്റ് ആക്ടിംഗ് സെക്രട്ടറി രജീഷ് സി നായർ ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് ഷാജു വി ഹനീഫ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ഡോ: ജെന്ത്, കല കുവൈറ്റ് അബ്ബാസിയ മേഖല സെക്രട്ടറി ശൈമേഷ്, കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ ജെ സജി, സജി തോമസ് മാത്യു, മാത്യു ജോസഫ് ഉണ്ണികൃഷ്ണൻ, മനു തോമസ്, നവീൻ എളയാവൂർ സ്റ്റാഫ് നേഴ്സ്മാരായ വിനീത്, സിസിലി, ടോബിൻ തുടങ്ങിയവർ സംബന്ധിച്ചു. സാമൂഹം വിഭാഗം ആക്ടിംഗ് സെക്രട്ടറി ജിജി ജോർജ് സ്വാഗതം പറഞ്ഞ ഉദ്ഘാടന ചടങ്ങിന് സാൽമിയ മേഖല സെക്രട്ടറി അരവിന്ദാക്ഷൻ നന്ദി രേഖപ്പെടുത്തി. ഈ വർഷം ഇത് രണ്ടാം തവണയാണ് കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിന്റെ നേതൃത്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.