ഇറാൻ തീ കൊണ്ട് കളിക്കുന്നു :ട്രംപ്

വാഷിങ്ടൺ: ഇറാൻ തീകൊണ്ട് കളിക്കുകയാണെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. 2015ലെ ആണവ കരാറിൽ അനുവദിച്ചതിനെക്കാൾ യുറേനിയം തങ്ങൾ സമ്പുഷ്ടീകരിച്ചെന്ന് തിങ്കളാഴ്ച ഇറാൻ വ്യക്തമാക്കിയതിനു പിന്നാലെയാണ് യു.എസ് പ്രസിഡൻറിന്‍റെ പ്രതികരണം.

ഇറാനോട് ഒന്നും പറയാനില്ല. അവർക്കറിയാം അവരെന്താണ് ചെയ്യുന്നതെന്ന്. അവർ എന്തുകൊണ്ടാണ് കളിക്കുന്നതെന്നും അവർക്കറിയാം. അത് തീക്കളിയാണ് -ട്രംപ് പറഞ്ഞു.

യു​റേ​നി​യം സം​ഭ​ര​ണ​ത്തി​​​െൻറ പ​രി​ധി ക​വി​ഞ്ഞ​താ​യി ഇറാൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി മു​ഹ​മ്മ​ദ്​ ജ​വാ​ദ്​ സ​രി​ഫാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. യു.​എ​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളു​മാ​യിട്ടായിരുന്നു ഇറാന്‍റെ ആണവ കരാർ. ക​ഴി​ഞ്ഞ​വ​ർ​ഷം ഈ ക​രാ​റി​ൽ​നി​ന്ന്​ പി​ന്മാ​റി​യ യു.​എ​സ്, ഇ​റാനെതിരെ​ എ​ണ്ണ ക​യ​റ്റു​മ​തി​ക്കും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ​ക്കും ഉ​പ​രോ​ധ​മേ​ർ​പ്പെ​ടു​ത്തിയിരുന്നു.

ക​രാ​റി​ലേ​ർ​പ്പെ​ട്ട മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്കു​മേ​ൽ സമ്മ​ർ​ദം ചെ​ലു​ത്തു​ന്ന​തി​​നാണ് ഇറാന്‍റെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആണവ ക​രാ​ർ മാ​നി​ച്ചി​ല്ലെ​ങ്കി​ൽ സ​മ്പു​ഷ്​​ട യു​റേ​നി​യം പ​രി​ധി ത​ങ്ങ​ളും പാ​ലി​ക്കി​ല്ലെ​ന്ന പ​രോ​ക്ഷ സൂ​ച​ന നൽകുകയാണ് ഇറാൻ.