ആർ എസ് എസും എസ് ഡി പി ഐയും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ :കോടിയേരി

കൊച്ചി: ആർ.എസ്​.എസും എസ്​.ഡി.പി.ഐ.യും ഒരു നാണയത്തിൻെറ ഇരുവശങ്ങളാണെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. രണ്ട്​ കൂട്ടരും ഒരേ തരത്തിൽ ലക്ഷ്യം വെച്ചു പ്രവർത്തിക്കുന്ന വർഗീയ സംഘടനകളാണ്​. ആർ.എസ്​.എസിൻെറ മുസ്​ലിം പതിപ്പാണ്​ എസ്​.ഡി.പി.ഐ. ഈ രണ്ട്​ വർഗീയ ശക്തികളും കേരളത്തിലെ ജനങ്ങളെ വിഭജിക്കാനാണ്​ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അതിന്​ നിന്നുകൊടുക്കാത്തത്​ കേരളത്തി​ൻെറ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസ്​ കോളജിൽ വിദ്യാർഥി സംഘർഷത്തെ തുടർന്ന്​ കൊല്ലപ്പെട്ട എസ്​.എഫ്​.ഐ പ്രവർത്തകൻ അഭിമന്യുവിൻെറ സ്​മാരകത്തിൻെറ ശിലാസ്ഥാപനം കലൂരിൽ നിർവഹിക്കുകയായിരുന്നു കോടിയേരി.