കുവൈത്തിൽ സ്വദേശിയെ കബളിപ്പിച്ച് 27000 ദിനാറുമായി ഇന്ത്യക്കാർ മുങ്ങിയതായി പരാതി

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ സ്വദേശിയെ കബളിപ്പിച്ച് 27000 കെഡി തട്ടിയെടുത്ത് പ്രവാസികള്‍ മുങ്ങി . ഇന്ത്യന്‍ പ്രവാസികളായ രണ്ട് യുവാക്കളാണ് സ്വദേശിയില്‍ നിന്നും പണം തട്ടിയെടുത്തത്. കാറുകളുടെ സ്‌പെയര്‍പാര്‍ട്‌സ് വില്‍പ്പന നടത്തുന്ന കമ്പനി ആരംഭിക്കാനെന്ന വ്യാജേനയാണ് യുവാക്കള്‍ സ്വദേശിയെ സമീപിച്ചത്.യുവാക്കളുടെ വാഗ്ദാനം വിശ്വസിച്ച സ്വദേശി കമ്പനിയ്ക്കായി പണം നിക്ഷേപിക്കുകയായിരുന്നു. പിന്നീട് യുവാക്കളെ പലതവണ ഫോണില് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല .
തുടര്‍ന്നാണ് താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് യുവാവിന് മനസ്സിലായത്. ഇയാള്‍ അഹ്മദി പൊലീസില്‍ പരാതി നല്‍കി. പൊലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. പ്രതികള്‍ കുവൈറ്റ് വിട്ടോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല .