കെഎംസിസി ഇടപെടൽ തുണയായി, കുവൈത്തിൽ സ്വദേശി വീട്ടിൽ ക്രൂരമർദനത്തിനിരയായ മലയാളി ഡ്രൈവർക്ക് മോചനം

 


കുവൈത്ത് സിറ്റി കെഎംസിസിയുടെ കാരുണ്യഹസ്തം ഒരു മലയാളിക്ക് കൂടി പുതുജീവിതം തിരികെ നൽകി.
കുവൈത്തി വീട്ടിൽ ക്രൂരമർദനത്തിന് ഇരയായ തിരൂർ സ്വദേശിയെയാണ് കെ എം സി സി പ്രവർത്തകരുടെ ഇടപെടലിലൂടെ മോചിപ്പിച്ചത്.സ്‌പോൺസറുടെ മക്കളുടെ ക്രൂരമായ മർദ്ദനം മൂലം രക്തം ചർദിച്ചു അവശനായ നിലയിൽ രക്ഷിക്കാൻ അപേക്ഷിക്കുന്ന ഇദ്ദേഹത്തിന്റെ വീഡിയോ പ്രവാസികൾക്കിടയിൽ നൊമ്പരമായി മാറിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ കെ എം സി സി വേങ്ങര
നിയോജക മണ്ഡലം പ്രസിഡന്റും ഹെൽപ് ഡസ്ക് കൺവീനറുമായ അജ്മൽ വേങ്ങരയുടെ നേതൃത്ത്വത്തിൽ ഹൗസ് ഡ്രൈവറെ രക്ഷപ്പെടുത്തുവാനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുകയായിരുന്നു. പ്രവാസികളുടെ പ്രശ്നങ്ങളിൽ നിസ്വാർത്ഥമായി ഇടപെടുകയും പരിഹാരം കാണുകയും ചെയ്യുന്ന കെ എം സി സി യുടെ പ്രവർത്തങ്ങളിൽ മറ്റൊരു പൊൻതൂവൽ കൂടി ഇതോടെ ചാർത്തപ്പെടുകയാണ്.