വരുന്നു കുവൈത്തിലേക്ക് പറക്കും കാറുകൾ..

കുവൈറ്റ് സിറ്റി: പറക്കും കാറുകളുടെ പരിപാലനവുമായി ബന്ധപ്പെട്ട കുവൈത്ത് ദേശീയ വിമാനക്കമ്പനി ഡച്ച് കമ്പനിയായ പാൽ വിയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. പാൽവി കമ്പനി പുറത്തിറക്കുന്ന പറക്കും കാറുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള പരിപാലനമാണ് കുവൈത്ത് എയർവെയ്സ് കോർപ്പറേഷൻ സ്വന്തമാക്കിയത്. അന്തരീക്ഷത്തിലൂടെ പത്തായിരം അടി ഉയരത്തിൽ പറക്കുവാനും റോഡിലൂടെ മണിക്കൂറിൽ 170 കിലോമീറ്റർ സ്പീഡിൽ സഞ്ചരിക്കുവാനും പറക്കും കാറുകൾക്ക്‌ കഴിയും. വിമാനങ്ങളിൽ ഉപയോഗിക്കുന്ന ജെറ്റ് എയർ ഫ്യൂവൽ തന്നെയാണ് പറക്കും കാറുകളിലും ഉപയോഗിക്കുക.