ബജറ്റ് 2019:ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താൻ സഹായകമാകും :എം എ യൂസഫലി

 

പ്രതീക്ഷിച്ചതുപോലെ തന്നെ മോദി 2.0 സർക്കാരിന്റെ ആദ്യ ബജറ്റ് 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിനുള്ള ഇന്ത്യയുടെ യാത്രയെ തീർച്ചയായും സഹായിക്കുന്ന തരത്തിലുള്ളതാണ്.
നിർമ്മല സീതാരാമന്റെ ഈ കന്നി ബജറ്റിൽ എന്നെ കൂടുതൽ ആകർഷിച്ചത് ഗ്രാമീണ, കാർഷിക വികസനം, വനിതാ സംരംഭകത്വം, ഇന്ത്യയെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റൽ എന്നിവയാണ്.
ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്തെന്നു പറയാവുന്നത് നമ്മുടെ യുവ മാനവ വിഭവശേഷിയാണ്, ഗവേഷണ-വിദ്യാഭ്യാസ മേഖലകളിൽ സ്വീകരിച്ച നടപടികൾ വിവിധ മേഖലകളിലും എല്ലാ സാമ്പത്തിക മേഖലകളിലും പുതിയ ബിസിനസ് സംരഭങ്ങൾ പടുത്തുയർത്തുന്നതിൽ തീർച്ചയായും ഒരുപാട് മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കും.
ഇൻഫ്രാസ്ട്രക്ചർ സൈഡിൽ ,നമ്മുടെ ആഭ്യന്തര വ്യാപാരത്തിന്റെ നെടുംതൂണായ റെയിൽ‌വേയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി വളരെ പ്രോത്സാഹജനകമാണ്.നിക്ഷേപത്തിന്റെയും പുരോഗതിയുടെയും P.P.P മോഡലിന്റെ വലിയ വക്താവാണ് ഞാൻ, സർക്കാർ ഈ മോഡൽ പ്രോമോ ചെയ്യുന്നത് വളരെ സന്തോഷകരമായ കാര്യമാണ്. ഈ പദ്ധതിയുടെ ഭാഗമാകാനും ഒന്നിച്ചു മുന്നേറാനും പല പ്രസ്‌ഥാനങ്ങളും മുന്നോട്ട് വരുക തന്നെ ചെയ്യും.
ഇതിനെല്ലാം ഉപരി ഒരു പ്രവാസി എന്ന നിലയിൽ ആധാർ‌ നൽ‌കുന്ന പ്രക്രിയ ലളിതമാക്കിയിരിക്കുന്നത് എല്ലാത്തിലും സന്തോഷം നൽകുന്ന കാര്യമാണ്.
എൻ‌.ആർ‌.ഐ പോർട്ട്‌ഫോളിയോ റൂട്ട് ഫോറിൻ പോർട്ട്‌ഫോളിയോ ഇൻവെസ്റ്റ്മെന്റുമായി ഒന്നിപ്പിക്കുന്നതിലൂടെ രാജ്യത്ത് എൻ‌ആർ‌ഐ നിക്ഷേപം കൂടുതൽ എളുപ്പമായിരിക്കുമെന്നതിനാൽ ആന്വൽ ഗ്ലോബൽ ഇൻവെസ്റ്റഴ്സ് മീറ്റിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞാൻ