ജൂലൈ 19 മുതൽ പുതിയ സർവീസ് :കുവൈത്തിൽ നിന്നും കണ്ണൂരിലേക്ക് “ഗോ എയറിൽ ” പറക്കാം

കുവൈത്ത് സിറ്റി :ബജറ്റ് വിമാനയാത്രക്കമ്പനിയായ ‘ഗോ എയർ’ കണ്ണൂരിൽ നിന്നു ദുബായ്, കുവൈത്ത് എന്നിവിടങ്ങളിലേക്കു നേരിട്ടും തിരിച്ചുമുള്ള രണ്ടു സർവീസുകൾ തുടങ്ങും. നിലവിൽ കണ്ണൂരിൽ നിന്ന് അബുദാബി, മസ്കറ്റ് എന്നിവിടങ്ങളിലേക്കു ഗോ എയറിനു നേരിട്ടുള്ള സർവീസുകളുണ്ട്.
7  പുതിയ അന്താരാഷ്ട്ര യാത്രാ റൂട്ടുകളിൽ ജൂലായ് 19 മുതൽ കമ്പനി സർവീസ് തുടങ്ങും. ദുബായ്, കുവൈത്ത് എന്നിവിടങ്ങളിലേക്കു ഗോ എയർ ആദ്യമായാണ് സർവീസാരംഭിക്കുന്നത്.7.2 കോടി യാത്രക്കാരാണ് ഇതുവരെ ഗോ എയർ സർവീസുകൾ ഉപയോഗിച്ചത്. 2 വർഷത്തിനകം ഇത് 10 കോടിയിലെത്തിക്കാനാണുദ്ദേശിക്കുന്നതെന്ന് ഗോ എയർ മാനേജിങ് ഡയറക്ടർ ജെ. വാഡിയ അറിയിച്ചു.